Feeling friendship quotes in Malayalam

Hello Everyone,

Friends are those people that blessed in everybody’s life. Here are some cool Feeling friendship quotes in Malayalam messages about college, school and student life.

പറഞ്ഞറിയിച്ച പ്രണയത്തേക്കാൾവലുതാണ് പറയാതെ അറിഞ്ഞസൗഹൃദം.

സൗഹൃദം നിർവചിക്കാനാവില്ല ആർക്കും ഒരുനാൾ ഇതിനുള്ള ആഴവും വ്യാപ്തിയും എത്രയെന്ന്. പ്രവചിക്കാനാവില്ല ആർക്കും ഒരുനാൾ ഇതിനുള്ള ആയുസ്സ് എത്രമാത്രമെന്ന്. എങ്കിലും സാധിക്കും ഒരു കാര്യമെന്നും സൂക്ഷിച്ചുവെക്കാം താഴിട്ട്പൂട്ടാതെ.

ഒരിക്കലും വാടാത്ത പൂപോലെ,ആരും പറയാത്ത കഥ പോലെ,ഇതുവരെ കാണാത്ത സ്വപ്നം പോലെ,എന്നും lഎപ്പോഴും മായാതെ നിൽക്കട്ടെനമ്മുടെ സൗഹൃദം.

ചുവടെയുള്ള ചേര്‍ത്തിട്ടുള്ള മുഴുവൻ ഉദ്ധരണികളില്‍ നിന്നും നിങ്ങളുടെ സുഹൃത്തിനുള്ള സൗഹൃദ ഉദ്ധരണി കണ്ടെത്തി അയച്ചുകൊടുക്കുക. അങ്ങനെ ഇന്നതെ നിങ്ങളുടെ ദിവസം ആന്ദകരമാക്കി മാറ്റുക.

സൗഹൃദങ്ങള്‍ നിറമുള്ള സ്വപ്നങ്ങളാണ്. അതില്‍ നല്ലതും ചീത്തയുമുണ്ടാവാം. പങ്കിടാന്‍ സങ്കടവും സന്തോഷവുമുണ്ടാവാം. നല്ല സൗഹൃദങ്ങൾ ഇല്ലാത്ത ജീവിതം തീർത്തും അർത്ഥശൂന്യവും വിരസവുമായിരിക്കും. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദം. ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുള്ള വൈകാരികതയുള്ള നമ്മളെ നമ്മളാക്കി മാറ്റുന്ന ബന്ധങ്ങളാണ് ആഴമുള്ള ഓരോ സൗഹൃദവും.

ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെസമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് എൻറെകൂട്ടുകാരെ മാത്രമാണ്.

സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയദൗർബല്യം എങ്കിൽ നിങ്ങളാണ്ലോകത്തിലെ ഏറ്റവും വലിയ ശക്തൻ.

മനസ്സൊന്ന് കലങ്ങുമ്പോ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല. പൊയ്മുഖമുള്ള പല സ്നേഹങ്ങളും.

കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ. എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിമായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ.

മരണം വരെ ഒരിക്കലും നമ്മെ തനിച്ചാക്കാത്ത നിഴലുകൾക്ക് പറയുന്നപേരാണത്രേ. കൂട്ടുകാർ.

പലപ്പോഴും പ്രണയിക്കുന്നവർ നൽകുന്ന കണ്ണുനീർ തുടയ്ക്കുന്നത് നമ്മൾ കൂടപ്പിറപ്പാക്കിയ കൂട്ടുകാരാണ്.

പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങളുണ്ട്…നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്തു പിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.

Also Read: College life quotes in malayalam

ചില സൗഹൃദങ്ങൾ അകലം കൂടുന്നതനുസരിച്ചു അടുപ്പം കൂടും.അങ്ങനെയുള്ള സൗഹൃദങ്ങൾ എക്കാലവും നമ്മുടെ മനസ്സിൽ സൂക്ഷിച്ചു വെയ്ക്കാം. അത് യഥാർത്ഥ സൗഹൃദമായിരിക്കും.

എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.

നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്. അടുക്കുകയും അകലുകയും ചെയ്യുന്നു. എന്നാൽ ഒരിക്കലും പിരിയുകയില്ല.

Leave a Comment