Malayalam Good Morning Quotes with the picture:
When you wake up in the morning daily with a refreshed mood you may interest to share your fresh mood to your beloved ones. Morning is a god blessing that every life in this world receives. Sending the inspiring Good Morning Quotes in the morning to your loved ones and wishing them well for the day is a beautiful feeling gesture indeed. Wish your friends & family a good morning with all the lovely inspiring messages and quotes we have listed for you. Good Morning Quotes Malayalam is listed below are smartphone status friendly. Send these Good Morning Quotes to your lovable Malayali friends.
Use these good morning quotes in any smartphone status on Instagram, Facebook or in WhatsApp .
You can also share to friends and family right away and also download the quotes for free.
below you can download the latest good morning quotes for free.
നിങ്ങളുടെ ഈ മിഴിവാർന്ന തുടക്കം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്ക്വെയ്ക്കു, ഞങ്ങളുടെ ഈ പുത്തൻ മലയാളം ഗുഡ് മോർണിംഗ് കോട്സിലൂടെ. അവരുടെയും ദിവസത്തിന്റെ ഊർജ്ജം നിങ്ങളിൽ നിന്നാകട്ടെ.
ഇന്നത്തെ പ്രഭാതത്തിലെ പൊൻകിരണങ്ങൾ നിന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രകാശം പരത്തട്ടെ. സുപ്രഭാതം.
ഒരോ പുതിയ പകലും ഒരു പുതിയ തുടക്കമാണ്. പുത്തൻ പ്രതീക്ഷകളും, മിഴിവാർന്ന സ്വപ്നങ്ങളും, കൂടുതൽ ഊർജവുമായി ഒരു പുതിയ തുടക്കം. തളരാതെ മുന്നോട്ടു പോകാനും, ലോകം കീഴടക്കുവാനുമുള്ള ഒരു പുതിയ അവസരവുമാണിത്.
ഈ പ്രഭാത പൊട്ടി വിടരുമ്പോൾ മനസ്സിനുസന്തോഷവും, കണ്ണിനു കുളിർമയും നൽകുന്ന കാഴ്ച്ചകളാകട്ടെ നിങ്ങളെ കാത്തിരിയ്ക്കുന്നത്. ഗുഡ് മോർണിംഗ്.
സുര്യനെപ്പോലെ ചുറ്റും പ്രകാശം പരത്താൻ നിങ്ങള്ക്ക് സാധിയ്ക്കട്ടെ. ഗുഡ് മോർണിംഗ്.
ജീവിതത്തിലെ എല്ലാ നിമിഷങ്ങളെയും നമുക്ക് നിയന്ത്രിയ്ക്കാൻ സാധിയ്ക്കില്ല. നമുക്ക് സാധിയ്ക്കുന്നതു ആ നിമിഷങ്ങളോടുള്ള നമ്മുടെ മനോഭാവം നിയന്ത്രിയ്ക്കുക എന്നതാണ്. ഗുഡ് മോർണിംഗ്.
സ്വന്തം കഴിവിൽ വിശ്വസിയ്ക്കുക, പ്രയത്നിയ്ക്കുക ഈ ലോകം നിങ്ങള്ക്ക് കീഴടക്കാൻ സാധിയ്ക്കും. ഗുഡ് മോർണിംഗ്.
ഹൃതുഭേദങ്ങൾ മാറിയാലും എനിയ്ക്കു നിന്നോടുള്ള സ്നേഹം ഒരിയ്ക്കലും മായില്ല. ശുഭ ദിനം.
കഴിഞ്ഞു പോയതിനെ കുറിച്ചോർത്തു ദുഖിക്കാതെ, വരാനിരിയ്ക്കുന്നതിനെ ഓർത്തു സന്തോഷിയ്ക്കുക. ശുഭ ദിനം.
നിങ്ങൾ ലോകത്തെ മാറ്റാൻ ആഗ്രഹിയ്ക്കുന്നു എങ്കിൽ ആദ്യം സ്വയം മാറ്റം ഉൾകൊള്ളാൻ തയ്യാറാവുക. ശുഭ ദിനം നേരുന്നു.
ഇന്നത്തെ പ്രഭാതം നിങ്ങള്ക്ക് എല്ലാ സന്തോഷങ്ങളും ഐശ്വര്യങ്ങളും കൊണ്ടുവരട്ടെ. സുപ്രഭാതം.
മാറ്റങ്ങൾ അനിവാര്യമാണ്. ജീവിതത്തിലെ ഓരോ മാറ്റത്തോടും നാം എങ്ങിനെ പ്രതികരിയ്ക്കുന്നു എന്നതാണ് നമ്മുടെ ജീവിത വിജയവും പരാജയവും തീരുമാനിക്കുന്നത്. ഗുഡ് മോർണിംഗ്.
ഒരോ പ്രഭാതവും ഒരോ പുതിയ അവസങ്ങളാണ്. ഈ അവസരം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി വിനിയോഗിയ്ക്കാൻ സാധിയ്ക്കയട്ടെ. ഗുഡ് മോർണിംഗ്.
ഈ മെസ്സേജ് കാണുമ്പോൾ നിങ്ങളുടെ മുഖത്തു വിരിയുന്ന ആ പുഞ്ചിരിയുണ്ടല്ലോ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഗുഡ് മോർണിംഗ്.
സന്തോഷവും, സമാധാനവും നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് കണ്ടെത്തുമ്പോൾ ജീവിതം സുന്ദരമാവുന്നു. ശുഭ ദിനം.
പ്രാണസഖിയായി നീ കൂടെയുണ്ടെങ്കിൽ ജീവിതത്തിൽ മറ്റെന്താണ് എനിയ്ക്കു വേണ്ടത്? നല്ല ഒരു ദിനം എന്റെ നല്ലപാതിയ്ക്ക് നേരുന്നു. .
നമ്മുടെ ഇന്നിനെ നാം നന്നാക്കാൻ ശ്രമിച്ചാൽ നമ്മുടെ നാളെയും നല്ലതായിത്തീരും. ഗുഡ് മോർണിംഗ്.
പുതിയ പ്രതീക്ഷകളും സന്തോഷങ്ങളുമായി ഒരു പുതിയ പൊൻപുലരി കൂടിയിതാ. ഈ സുദിനത്തിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ. ഗുഡ് മോർണിംഗ്.
ഒരോ പ്രഭാതവും ഒരു പുതിയ പ്രതീക്ഷയാണ്, ഒരു പുതിയ തുടക്കമാണ്. ഇത് നല്ലൊരു തുടക്കം ആവട്ടെ. ഗുഡ് മോർണിംഗ്.
അരികിലില്ലെങ്കിലും നിന്റെ സ്നേഹനത്തിന്റെ ആഴം ഞാൻ മനസ്സിലാക്കുന്നു. ഗുഡ് മോർണിംഗ്.
അരികിലില്ലെങ്കിലും എന്റെ മനസ്സിന്റെ ഒരു കോണിൽ എന്നും നീ മാത്രമാണ്. ഗുഡ് മോർണിംഗ്.
ലോകത്തിന്റെ ഏതു കോണിലായാലും എന്റെ മനസ്സ് എന്നും നിന്നോടൊപ്പം ഉണ്ടാവും. ഗുഡ് മോർണിംഗ്.
നിങ്ങളുടെ വേണ്ടപെട്ടവർക് ഗുഡ് നൈറ്റ് കോട്ടസ്( സന്ദേശങ്ങൾ) ഈ സൈറ്റിൽ നിന്നും വളരെ എളുപ്പം ഡൌൺലോഡ് ചെയ്യാൻ സാദിക്കും അതിനായി നിങ്ങൾക് ഇഷ്ടപെട്ട ചിത്രം ക്ലിക്ക് ചെയ്യുക ശേഷം വരുന്ന പേജിൽ നിങ്ങൾക് ചിത്രം വലുതായി കാണാൻ സാദിക്കും ഒപ്പം താഴെ ഒരു ഡൌൺലോഡ് ബട്ടണും കാണാം അതിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യാം .