Hello Everyone Are you looking for Inspirational Quran Quotes Malayalam. then you are in right place we provide the Inspirational Quran Quotes Malayalam Words that you can share on social media right away.
തീർച്ചയായും എന്റെ രക്ഷിതാവ് അടുത്തുതന്നെ ഉള്ളവനും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നവനും ആകുന്നു.
തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു.
ദുഃഖിക്കേണ്ട തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്.
നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നിന്റെ ആഗ്രഹം സമർപ്പിക്കുകയും ചെയ്യുക.
ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
തീർച്ചയായും നിങ്ങളുടെ ദൈവം ഏകനാകുന്നു.
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.
ഞാനെന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീർച്ചയായും ഞാൻ ഭയപ്പെടുന്നു
അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്കുകയോ അവന്റെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയോ ചെയ്തതിനേക്കാൾ കടുത്ത അക്രമി ആരുണ്ട്? അക്രമികൾ വിജയം വരിക്കുകയും ഇല്ല തീർച്ച.
നിങ്ങള്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്.
അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു.
തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
Also Read: Life inspirational quotes
ഞാൻ അല്ലാഹുവിനോട് പറഞ്ഞു, “ഞാൻ ജീവിതത്തെ വെറുക്കുന്നു.” അദ്ദേഹം മറുപടി പറഞ്ഞു, “ജീവിതത്തെ സ്നേഹിക്കാൻ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത്? എന്നെ സ്നേഹിക്കുക, ജീവിതം മനോഹരമാകും. ”
പുരുഷന്മാർക്കും സ്ത്രീകൾക്കും അവരുടെ പ്രവൃത്തികൾക്ക് തുല്യ പ്രതിഫലം ഉണ്ട്
ദൈവത്തെ മറന്നവരെപ്പോലെ ആകരുത്, അതിനാൽ ദൈവം അവരെ സ്വന്തം ആത്മാവിനെ മറക്കാൻ പ്രേരിപ്പിച്ചു.
ഹലാൽ നിർബന്ധമാണ്. നമ്മൾ എന്താണ് കഴിക്കുന്നതെന്നതിനെക്കുറിച്ചല്ല, എന്താണ് ധരിക്കുന്നതെന്നും നമ്മൾ ഇഷ്ടപ്പെടുന്നതിനെക്കുറിച്ചും.