ഹൃദയം നിർമിച്ചതുതന്നെ തകർക്കപ്പെടാനാണ്
പറയാതെ കുഴിച്ചിട്ട പ്രണയം പൊട്ടിമുളച്ച ചരിത്രമില്ല
ഒരിക്കൽ നഷ്ടപ്പെടുത്തിയത് തിരിച്ചുകിട്ടാൻ അത്ര എളുപ്പമല്ല
മറക്കാനാണ് ബുദ്ധിമുട്ട്
മാറിയത് ഞാനല്ല
അകലാൻ ഒരൊറ്റ നിമിഷം മതി
ദുഃഖങ്ങൾ വരാതിരിക്കാൻ അർഹതയില്ലാത്തത് ആഗ്രഹിക്കാതിരിക്കുക
ഒരു ദുസ്വപ്നം പോലെ ഒന്ന് ഞെട്ടി ഉണർന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എല്ലാം
കരയാത്ത മനുഷ്യരില്ല
പെണ്ണിന്റെ സൗന്ദര്യം കണ്ട് പ്രണയമെന്ന അനുരാഗത്തിൽ വീണു പോയവരിൽ പലർക്കും വേദനകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അപ്പോഴാണ് പലർക്കും മനസ്സിലാക്കാൻ കഴിഞ്ഞത് പെണ്ണിന്റെ പുറമേ കാണുന്ന സൗന്ദര്യം അവരുടെ ഹൃദയത്തിൽ ഇല്ലെന്നുള്ള സത്യം.
സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ് തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ
മഴയും പ്രണയവും ഒരുപോലെയാ. പെയ്യുന്നതും തോരുന്നതും എപ്പഴാന്ന് പറയാൻ പറ്റില്ല.
കാലം അവളെ എനിക്ക് തരില്ല എന്ന് അറിയാം പക്ഷേ ചങ്കിൽ റൂഹുള്ള കാലം വരെ ഖൽബിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും.
ദൈവം നിന്നെയും മഴവില്ലിനെയും ഒരു പോലെ സൃഷ്ടിച്ചു. തൊടാനോ സ്വന്തമാക്കാനോ ആവാതെ എന്നും ഒരു ആഗ്രഹം ആയി മാത്രം നില്കുന്നു
ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതൊന്നും ഒരു പക്ഷേ എനിക്കും തരാൻ കഴിയില്ല. എങ്കിലും ഞാൻ നിനക്കു തന്ന ആ സ്നേഹം ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയില്ല.
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും
പലപ്പോഴും നീയെന്നെ വേദനിപ്പിച്ചു പക്ഷേ പരാതിയില്ല കാരണം സ്നേഹിക്കുന്നവർക്കേ വേദനിപ്പിക്കാനുള്ള അവകാശമുള്ളു.