Checkout the following best malayalam quotes on life
നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അത് ആളുകളുമായോ വസ്തുക്കളുമായോ അല്ല, ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക.
എല്ലാം ശരിയാവും എന്നൊന്നില്ല. എല്ലാം ശീലമാവും എന്നേയുള്ളൂ.
ഇന്നലെകളിലോ നാളെകളിലോ അല്ല, ഇന്ന് ഈ നിമിഷമാണ് നമ്മുടെ ജീവിതം.
പരിഭവവും പരാതികളും മാത്രം കൊണ്ട് ജീവിതം നിറയ്ക്കരുത്. എല്ലാം മറന്ന് പുഞ്ചിരിക്കുക. ജീവിതം നിന്നെയും നോക്കി പുഞ്ചിരിക്കും.
നിനക്ക് ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടാതെ ദൈവം നിനക്ക് നല്കിയവയെ ഓർത്ത് സന്തോഷിക്കുക.
ജീവിക്കാൻ നാളെ എന്നൊരു ദിവസം വേണ്ട. ഇന്നിന്റെ ഈ നിമിഷങ്ങളിൽ ജീവിക്കുക.
ഒരു ദിവസം അല്ല, 24 മണിക്കൂർ ഉണ്ട്, 1440 മിനിട്ടുണ്ട്, 86400 സെക്കൻഡ് ഉണ്ട്. എല്ലാം സാധിക്കും.
ആരും ഇല്ലെങ്കിൽ ആരും വേണ്ട എന്ന് കരുതുക, ഒറ്റയ്ക്ക് നിന്ന് പോരാടി ജയിക്കുക. ഒറ്റപ്പെടുത്തി പോയവരെല്ലാം ഒറ്റക്കെട്ടായി പുറകെ എത്തും.
ജീവിക്കാൻ ആയിരം കാരണങ്ങൾ ഒന്നും വേണ്ട. ജീവിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായാൽ മാത്രം മതി.
കുടിലിലും ജീവിക്കാം, കൊട്ടാരത്തിലും ജീവിക്കാം. സൈക്കിളിലും പോവാം കാറിലും പോവാം. ഏത് വേണം എന്ന് ചിന്തിക്കേണ്ടത് നീയാണ്.
നിന്നെ കൊണ്ട് സാധിക്കില്ല എന്നൊരാൾ പറഞ്ഞാൽ തളരരുത്. നിന്റെ നേട്ടത്തിന്റെ പുഞ്ചിരിയാവണം അവർക്കുള്ള മറുപടി.
ജയിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചവനെ തോൽപ്പിക്കാൻ അവന് അല്ലാതെ മറ്റൊന്നിനും കഴിയില്ല.
100 കൊല്ലം ജീവിക്കുന്നതിലല്ല, ജീവനോടെ ഉള്ള ഒരു നിമിഷം ആണെങ്കിൽ പോലും തലയുയർത്തി പിടിച്ച് ജീവിക്കുന്നതിലാണ് കാര്യം.
പൊള്ളുന്ന ജീവിത സാഹചര്യങ്ങളിലും കാരിരുമ്പ് പോലെ കരുത്തുള്ളവനാവുക.
തോൽവി പരിശ്രമിക്കുന്നതിന്റെ അടയാളമാണ്.
പിന്നിൽ നിന്ന് കുത്തുന്നവരോട് നന്ദി പറയുക, നീ മുന്നിൽ ആണെന്ന് മനസ്സിലാക്കി തന്നതിന്.
ജീവിതം ഒന്നേ ഉള്ളു. അത് കരഞ്ഞും തീർക്കാം, സന്തോഷിച്ചും തീർക്കാം. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നീയാണ്.
ചെയ്യുന്നത് ശരിയാണെന്ന പൂർണ്ണബോധം മനസ്സിനുണ്ടെങ്കിൽ ആരുടെ വാക്കിന് മുന്നിലും പതറേണ്ട ആവശ്യമില്ല.
പിന്തള്ളപ്പെടുമ്പോൾ കടൽ പോലെ പൂർവാധികം ശക്തിയോടെ ആർത്ത് ഇരമ്പി കേറുക. അവിടെ ജയം നിനക്കാണ്.
അവസരം വരാൻ കാത്തിരുന്നാൽ അത് കിട്ടണമെന്നില്ല, സ്വയം അവസരം ഉണ്ടാക്കിയെടുക്കുക.