Hello Everyone,
Are you looking for Marriage quotes in malayalam. then you are in right place we provide the best Marriage quotes in Malayalam that you can share on social media right away.
പുതു ജീവിതത്തിലേക്ക് കടക്കുന്ന നിങ്ങളെ സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ.
വലിയ ഇണക്കങ്ങളിലും ചെറിയ പിണക്കങ്ങളിലും സ്നേഹത്തിന്റെ ഉറവകള്‍ മൊട്ടിടട്ടെ.
സുഖദുഃഖങ്ങളുടെ ജീവിതയാത്രയില്‍ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ.
വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയേ സന്തോഷവുമായി
സുഖ ദു:ഖങ്ങളുടെ ജീവിത യാത്രയില്‍ ഐശ്വര്യവും സമാധാനവും സമൃദ്ധിയും നിറയട്ടെ.
ഒരായിരം വർഷം നെഞ്ചോട് ചേർത്ത് പിടിച്ച സ്നേഹിക്കാൻ എനിക്ക് നിന്നെ വേണം നിന്നെ മാത്രം.
ദാമ്പത്യ ജീവിതം ഒരു റോസാപൂവ് പോലെയാണ് മുള്ളിൻ്റെ വേദന അറിയാൻ തയ്യാറല്ലെങ്കിൽ റോസിൻ്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കാൻ കഴിയുകയില്ല.
വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും നിറയെ സന്തോഷവും കൊച്ചുകൊച്ചു ദുഃഖങ്ങളും ആയി സംഭവബഹുലമായി ഇരിക്കട്ടെ നിങ്ങളുടെ കുടുംബജീവിതം.
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു.സര്‍വശക്തന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകട്ടെ.
വിവാഹം സ്വർഗ്ഗതിൽ വെച്ച് നടക്കുന്നു എന്നാണ് പറയപ്പെടുന്നത്. പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും ഈ കിട്ടിയിരിയ്ക്കുന്ന നശ്വരമായ ജീവിതം സ്വർഗ്ഗതുല്യമാക്കുക എന്നതാണ് മനുഷ്യരെന്ന നിലയിൽ നമ്മുക്കു ചെയ്യാൻ കഴിയുക. നിങ്ങൾക്കു അതിനു കഴിയുമാറാകട്ടെ.
സ്നേഹം..നിഷ്കളങ്കമായ, പരിശുദ്ധമായ സ്നേഹം ഭാഗ്യമുള്ളവർക്കു മാത്രം ലഭിയ്ക്കുന്ന ഒന്നാണ്. നിങ്ങൾക്കിരുവർക്കും ആ ഭാഗ്യം ലഭിച്ചിരിയ്ക്കുന്നു. ഈ വർഷവും ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും ഈ സ്നേഹവും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കട്ടെ.
നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ.
Also Read: Malayalam quotes for wedding anniversary
മരുഭൂമിയിലെ മരുപ്പച്ചപോലെ, നിങ്ങൾക്കിരുവർക്കും പരസ്പരം സാന്ത്വനമായി, തണലായി ഇനിയുള്ള കാലം ജീവിയ്ക്കാൻ കഴിയട്ടെ.
ആത്മാർത്ഥ പ്രണയം ഒരു മരുപ്പച്ചയാണ്. ഭാഗ്യവാന്മാർ മാത്രം കണ്ടെത്തുന്ന ഒരു മരുപ്പച്ച. ഈ മരുപ്പച്ച കണ്ടെത്തിയ നിങ്ങൾക്കു അതിലെ പ്രണയത്തെ ഒരിയ്ക്കലും വറ്റാതെ സൂക്ഷിയ്ക്കാൻ കഴിയട്ടെ.
പ്രണയമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതു, പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നതു.
ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.