പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം… സ്വപ്നങ്ങൾ ആവാം …
നമ്മളെ വേണ്ടാത്തവർക്കായി കരയാൻ ഉള്ളതല്ല നമ്മുടെ ജീവിതം. അത് നമ്മളെ സ്നേഹിക്കുന്നവർക്കായ് ജീവിക്കാനുള്ളതാണ്..
ജീവിതത്തിൽ നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലാത്ത നിമിഷങ്ങളുണ്ടാവും.. അന്ന് മുതൽ നമ്മൾ സ്വയം സംസാരിച്ച് തുടങ്ങും.. സ്വയം തീരുമാനിച്ച് തുടങ്ങും
മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസ്സിലാവുക ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും കളർപെൻസിലുകളായിരുന്നു നമ്മളെന്ന്.
ന്നലെകൾ ഓർമ്മകളായി, നാളെകൾ പ്രതീക്ഷകളുമാണ്.. ജീവിതമെന്നത് ഇന്നാണ്
വൈകി വരുന്ന തിരിച്ചറിവുകൾക്ക് കൂട്ടായി സമയം ഒരിക്കലും കാത്ത് നിൽക്കാറില്ല…
ഒര് നല്ല മനുഷ്യനാവാൻ കേവലം 0.00 രൂപയുടെ ചിലവ് ഉള്ളൂ.
ലോകത്തെ ഏറ്റവും വലിയ ക്രൂരത എന്താണെന്നറിയാമോ..? ഒറ്റക്കിരിക്കുന്ന ഒരാൾക്ക് കൂട്ട് നൽകി വീണ്ടും അയാളെ ഒറ്റക്കാക്കി പോകുന്നതാണ്..
ഇരുട്ടിലും വെളിച്ചത്തിലും ഒരാളാകാൻ കഴിയുന്നവരാണ് കെടാവിളക്കാവുക… അല്ലാത്തവർ വിളക്കാകും; പക്ഷെ വെളിച്ചമുണ്ടാകില്ല
ചിലരത് കൊള്ളുമെന്ന് തോന്നിയാൽ ഇടും, മറ്റ് ചിലരത് ‘കൊള്ളാനായി’ ഇടും..
കാശ് കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന വളരെ രസകരമായ ഒര് കളിയാണ് “കടം കൊടുക്കൽ”…
ജീവിതത്തിന്റെ കനൽവഴികളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ജീവനിൽ പറ്റിച്ചേരുന്ന ചിലരുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് നാം പോലുമറിയാതെ നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നവർ
വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ
വരാനുള്ളതിൽ വെച്ച് ഏറ്റവും നല്ല ദിവസം എന്റെ മരണമായിരിക്കും കാരണം അന്നായിരിക്കും എനിക്കായ് മാത്രം കണ്ണുനീർ പൊഴിക്കാനും നല്ലത് പറയാനും” കുറെ പേർ എനിക്കൊപ്പമുണ്ടാവുന്നത്
ജീവിതമാണ് – പരീക്ഷിക്കപ്പെടും, പരാജയപ്പെടും, പിന്തള്ളപ്പെടും, പരിഹസിക്കപ്പെടും …
മനുഷ്യനാണ് – മറികടക്കണം, വിജയിക്കണം, കുതിച്ചുയരണം, നേരിടണം