Hello Everyone Are you looking for St alphonsa quotes in malayalam. then you are in right place we provide the best st alphonsa quotes in malayalam that you can share on social media right away.
കഠിനമായ വേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹ ബന്ധത്തിൽ എന്നെ ഓർപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയാണ്.
മനസറിവോടെ ഒരു നിസാര പാപം പോലും ചെയ്തു നല്ല ദൈവത്തെ ഉപദ്രവിക്കുന്നെതിനേക്കാൾ മരിക്കുന്നതാണ് എന്നിക്കിഷ്ടം.
എനിക്ക് ഏറ്റവും പ്രിയങ്കരമായ ഭോജനം വിശുദ്ധ കുര്‍ബാനയാണ്. ഞാനാണ് ജീവന്റെ അപ്പം എന്നരുളിയ ദിവ്യനാഥന് എന്റെ ഉള്ളില്‍ ആഗതനാകുമ്പോഴെല്ലാം അവാച്യമായ ആനന്ദം ഞാന്‍ അനുഭവിക്കുന്നു.
എന്നെ മുഴുവനും ഞാന്‍ കര്ത്താവിന് വിട്ടു കൊടുത്തിരിക്കുകയാണ് ; അവിടുന്ന് ഇഷ്ടം പോലെ ചെയ്തുകൊള്ളട്ടെ.
പുഞ്ചിരി ഒരു തിരിവെട്ടമാണ്; സങ്കടപെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാന്‍ പുഞ്ചിരിക്കും.
എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി; എളിമപ്പെടാന്‍ ലഭിക്കുന്ന എതൊരവസരവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
തെറ്റില്‍ ഉള്‍പ്പെടുന്ന ഓരോ പ്രാവശ്യവും തെറ്റ് എത്ര ലഘുവായിരുന്നാല്‍ പോലും എന്തെങ്കിലും പ്രായശ്ചിത്തം ഞാന്‍ സ്വമേധയ ചെയ്യും; ഇതാണ് തെറ്റില്‍നിന്നു പിന്തിരിയാനുള്ള എളുപ്പവഴി.
എല്ലാ വേദനകളും ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ കൈവരുന്ന സന്തോഷം എത്രയോ വലുതാണ്.
ദൈവസ്നേഹം ഉണ്ടെങ്കില്‍ പരസ്നേഹവും ഉണ്ട്. പൂവും പൂമ്പൊടിയും എന്നപോലെ.
കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും .
ലുബ്ധന് പണം ചെലവാക്കുന്നതിനെക്കാള്‍ സൂക്ഷ്മതയോടെ ആയിരിക്കണം നാം വാക്കുകള്‍ ഉപയോഗിക്കുക.
ഈശോ എന്നാ തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിനു ഏറെ മധുരമാണ്.
എന്നെ മുഴുവനും സ്നേഹത്തിന്റെയും പരിഹാരത്തിന്റെയും ഒരു ബലിവസ്തുവായി ഈശോയ്ക്ക് സമര്‍പ്പിക്കുന്നു.
ആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം.
എനിക്ക് എന്റെ ഈശോയെ മാത്രം മതി; മറ്റൊന്നും എനിക്ക് വേണ്ട . പറഞ്ഞറിയിക്കാന്‍ വയ്യാത്ത മാധുര്യമായ എന്റെ ഈശോയെ , ലോക സന്തോഷങ്ങളെല്ലാം എനിക്ക് കയ്പായി പകര്‍ത്തണമെ എന്നതാണ് എന്റെ നിരന്തരമായ പ്രാര്‍ത്ഥന.
മാമ്മോദീസായില്‍ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രദാനം ചെയ്തു.
കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത് . സ്നേഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നല്‍കുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്; സഹിക്കാന്‍ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.
Also Read: A p j Abdul kalam Quotes