നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. – പ്രണയദിനാശംസകള്‍
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്‌നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം – ഹാപ്പി വാലന്റൈന്‍സ് ഡേ
സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി സ്നേഹം പങ്കുവെയ്ക്കുന്ന ഹൃദയങ്ങൾക്ക് വേണ്ടി വിരഹ വേദന അനുഭവിക്കുന്ന മനസുകൾക്ക് വേണ്ടി പ്രണയ സ്വപ്നങ്ങളിൽ പാറി നടക്കുന്ന ഇണ പ്രാവുകൾക്ക് വേണ്ടി പ്രണയ ദിനാശംസകൾ