Valentine’s Day is celebrated every year on February 14th. Valentine’s Day is a day for those who love each other. People all over the world send gifts and wishes to their loved ones on this day.
Valentine’s day quote malayalam
Here you can find the most Beautiful and Romantic Valentine’s day quotes in Malayalam Perfect for You. Share these Valentine’s day Malayalam Status, Quotes, Messages and Images with your loved ones.
ഋതുക്കൾ മാറുന്നതും ഇലകൾ പൊഴിയുന്നതും മൂടൽ മഞ്ഞുയരുന്നതും ഞാനെങ്ങനെ അറിയാനാണ്. എന്റെയുള്ളിൽ വസന്തമായിരുന്നു. മരണമില്ലാത്ത പ്രണയവും.
ഒരു വാളുകൊണ്ട് നിങ്ങൾക്ക് സാമ്രാജ്യങ്ങൾ പലതും കീഴടക്കാനയേക്കാം. എന്നാൽ പ്രണയം നൽകുന്ന ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താൻ.
പ്രണയിക്കുമ്പോൾ ദൈവം എൻ്റെ ഹൃദയത്തിലുണ്ടെന്ന് പറയരുത്. ഞാൻ ദൈവത്തിലെന്നേ പറയാവൂ.
ഞാനും നീയും തമ്മില്‍ പ്രണയിച്ചു കൊണ്ടിരിക്കുവാണെന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഓരോ വാലെന്റൈന്‍സ് ഡേയും.
പ്രണയിക്കുന്നവര്‍ പിരിയാതിരിക്കുകപിരിയുന്നവര് പ്രണയിക്കാത്തിരിക്കുകകാരണം നിങ്ങള്‍ പിരിയുമ്പോള്‍ …തോല്‍ക്കുന്നത് പ്രണയം എന്നസത്യമാണ്.
നീ എന്നെന്നേക്കും എന്റെ കൂടെ ഉണ്ടായിരിക്കണം എന്നത് മാത്രമാണ് എന്റെ ഒരേയൊരു ആഗ്രഹം. എന്റെ പ്രിയതമന് പ്രണയദിനാശംസകൾ.
എന്റെ പ്രിയനേ… ഈ പ്രണയ ദിനം നമ്മുടെ പ്രണയത്തിന്റെ മാധുര്യം വിളിച്ചോതുന്നു. എന്നും ഇതുപോലെ ഒന്നായിരിക്കാം
ഒരു ദിനത്തില്‍ ഒതുങ്ങാത്ത ഒരു വാക്കില്‍ തീരാത്ത ഒരു പനിനീര് പൂവില്‍ അവസാനിക്കാത്ത ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ ഓര്‍മ്മപ്പെടുതല്‍.
പ്രണയ ദിനാശംസകള്‍.
നിനക്കുപകരമാവാന് മറ്റൊരാള്‍ക്കും കഴിയില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം.
മഴത്തുള്ളികള്‍ മണ്ണിനു കുളിരായി പെയ്യും പോലെ മനസ്സില്‍ സ്നേഹത്തിന്റെ കുളിരായി പെയ്ത പ്രിയസഖിക്ക് ഒരായിരം പ്രണയ ദിനാശംസകള്‍.
മാവേലിയും ക്രിസ്തുമസ് അപ്പൂപ്പനും വരാനില്ലെന്നറിഞ്ഞിട്ടും ഓണവും ക്രിസ്തുമസ്സും ആഘോഷിക്കുന്നു. പിന്നാണ് ഒരു വാലെന്റൈന്‍സ് ഡേ.
വേര്‍പിരിയലിന്റെ നിമിഷം വരെ സ്നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും – പ്രണയദിനാശംസകള്‍
സ്നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില് ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം.
കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. – ഏവര്‍ക്കും പ്രണയദിനാശംസകള്‍.
ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം. നീയെനിക്ക് ആ സ്നേഹത്തിന്റെ പര്യായവും. – ഹാപ്പി വാലന്റൈന്‍സ് ഡേ.
എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം – ഹാപ്പി വാലന്റൈന്‍സ് ഡേ
Also Read: Single Malayalam Quotes
അകലം, പരസ്പരം കരുതുന്ന ഹൃദയങ്ങളെ വേര്പിരിക്കില്ല. നമ്മള് പരസ്പരം അധികകാലം പങ്കിട്ടില്ലെങ്കിലും നീയെന്നും എന്റെ ഓര്‍മ്മകളിലുണ്ടായിരിക്കും. – വാലന്റൈന്‍സ് ദിന ആശംസകള്‍
നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. – പ്രണയദിനാശംസകള്‍
നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു – പ്രണയദിനാശംസകള്‍.