Wedding anniversary quotes Malayalam

Are you looking for some” Wedding anniversary quotes Malayalam ” to your beloved ones like friends ,family or anybody. We jamquotes gives you the best quality Wedding anniversary quotes Malayalam to you. Share to social media right away.

സുഖദുഃഖങ്ങളുടെ ജീവിതയാത്രയിൽ നിങ്ങള്ക്ക് രണ്ടു പേർക്കും വിവാഹ വാർഷിക മംഗളങ്ങൾ നേരുന്നു.

പ്രണയമാണ് നമ്മെ ജീവിയ്ക്കാൻ മുന്നോട്ടു നയിക്കുന്നതു നിങ്ങൾ തമ്മിലുള്ള ഈ പ്രണയം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് ഈ വിവാഹ വാർഷിക വേളയിൽ ആശംസിയ്ക്കുന്നു.

ജീവിതത്തിന്റെ ഒരോ പ്രതിസന്ധികളിലും പരസ്പരം താങ്ങായി തണലായി ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ചു ഒന്നായി ജീവിയ്‌ക്കാൻ നിങ്ങൾക്കു കഴിയട്ടെ…. എൻറെ വിവാഹ വാർഷിക ആശംസകൾ.

സാന്ധ്യ സിന്ദൂരത്താൽ സുദീപ്തമാകുന്ന സ്നേഹത്തിൻ്റെ നെയ്ത്തിരി നാളങ്ങൾ പോലെ മന്ദമാരുതൻ്റെ തലോടലിൽ ഇളകിയാടുന്ന പൂവള്ളി പോലെ വെണ്ണിലാവിൽ ചാലിച്ചെഴുതിയ കവിത പോലെ നിങ്ങളുടെ ജീവിതം ഒരു നൂറ്റാണ്ടുകാലം ജ്വലിച്ചു നിൽക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

0a637105844acfc45cd2ace44ad86a6a

ഈ കാലയളവ് അനന്തമായിരിക്കട്ടെ. നിങ്ങളുടെ വാർഷികത്തിന് അഭിനന്ദനങ്ങൾ.

നിങ്ങളുടെ ജീവിതത്തിൽ എന്നെന്നും വസന്തം വിരിയട്ടെ. ജന്മജന്മാന്തരങ്ങളിൽ എന്നെന്നും ഒന്നാവാൻ കഴിയട്ടെ. എൻറെ വിവാഹ വാർഷിക ആശംസകൾ.

ഐശ്വര്യങ്ങളുംസന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള ജീവിത യാത്ര. എല്ലാ വിധ ഭാവുകങ്ങളും ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങൾക്ക് നേരുന്നു.

ഹൃദയം ഹൃദയത്തോടു ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം. ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. എന്റെ ഹൃദയംഗമമായ വിവാഹ വാർഷിക ആശംസകൾ.

Also Read: Malayalam quotes for wedding anniversary

വിവാഹം പ്രാർത്ഥന പോലെയാണ്. മനസ് ശുദ്ധമായാൽ പ്രാർത്ഥന സഫലമാകും. നിശ്കളങ്കമായ മനസ്സോടെ ഈ വിവാഹജീവിതം നിങ്ങള്ക്ക് സഫലമാക്കാൻ കഴിയട്ടെയെന്നു ആശംസിയ്ക്കുന്നു.

മരുഭൂമിയിലെ മരുപ്പച്ചപോലെ, നിങ്ങൾക്കിരുവർക്കും പരസ്പരം സാന്ത്വനമായി, തണലായി ഇനിയുള്ള കാലം ജീവിയ്ക്കാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു. എന്റ്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ.

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി ഈ വിവാഹ ജീവിതം മരണം വരെയും ഒന്നിച്ചു സന്തോഷത്തോടെ ജീവിയ്ക്കാൻ കഴിയട്ടെയെന്നു സർവേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് വിവാഹ വാർഷിക ആശംസകൾ നേരുന്നു.

പരസ്പരം പ്രണയത്തിലായ മറ്റൊരു അത്ഭുതകരമായ വർഷത്തിന് അഭിനന്ദനങ്ങൾ.

പരസ്പരം കാണുമ്പോഴുള്ള കണ്ണുകളിലെ ആ തിളക്കവും, ചുണ്ടിൽ അറിയാതെ വിരിയുന്ന ആ പുഞ്ചിരിയും നിങ്ങളുടെ പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. അതെ എന്നുംനിലനിക്കട്ടെ. വിവാഹ വാർഷിക ആശംസകൾ.

ആത്മാർത്ഥ പ്രണയത്തിനായി ചിലർ ജീവിതകാലം മുഴുവൻ തിരഞ്ഞു കൊണ്ടേയിരിയ്ക്കും ആ ആത്മാർത്ഥപ്രണയം കണ്ടെത്തിയ നിങ്ങൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യനവാന്മാരാണ്. വിവാഹ വാർഷിക ആശംസകൾ.

നിങ്ങൾ തമ്മിലുള്ള ഭാര്യ ഭർതൃ ബന്ധം എന്നെന്നും സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ പോലെ ലോകം അവസാനിക്കും വരെ നിലനിക്കട്ടെ.ഹാപ്പി വെഡ്‌ഡിങ് ആനിവേഴ്സറി.

വിവാഹം സ്വർഗത്തിൽ നടക്കുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോളും ഉണ്ടായിരിക്കട്ടെ.. സന്തോഷകരമായ വിവാഹ ആശംസകൾ..

Leave a Comment